കേരള വനിത സഹകരണ ഫെഡറേഷന്റെ വാർഷിക പൊതുയോഗം നടത്തി

Deepthi Vipin lal

കേരള വനിത സഹകരണ ഫെഡറേഷൻ വാർഷിക പൊതുയോഗം തിരുവനന്തപുരം ഇ.എം എസ്. ഓഡിറ്റോറിയത്തിൽ ചേർന്നു. ചെയർ പേഴ്സൺ അഡ്വ കെ. ആർ. വിജയ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയ റക്ടർ പാർവതി നായർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ:, ജലജ ചന്ദ്രൻ, ടി.വി. ലളിത പ്രഭ, വി.ടി.ജാനകി, എൻ. ബി.സരള തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

വനിത ഫെഡിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മിസലെനിയസ് സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക്, കേരള ബാങ്ക് നൽകുന്ന പലിശ നിരക്ക്, മറ്റ് സംഘങ്ങൾക്ക് നൽകുന്ന നിരക്കിൽ ഏകീകരിക്കണമെന്നും, ക്ലാസിഫിക്കേഷൻ കാലോചിതമായി പരിഷ്കരിക്കണമെന്നും പി എസ് സി നിയമന സംവരണം പുനസ്ഥാപിക്കണമെന്നും വാർഷിക പൊതുയോഗം ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയങ്ങൾ പാസ്സാക്കി. വാർഷിക പൊതുയോഗത്തിൽ നെല്ലിമൂട് പ്രഭാകരൻ പ്രതിനിധികളെ അഭിവാദ്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News