കേരള ബാങ്ക്- സർക്കാറിനും ആർ.സി.എസിനും അധികാരങ്ങൾ പരിമിതപ്പെടുന്നു: ബോർഡ് ഓഫ് മാനേജ്മെന്റിനു അധികാരങ്ങൾ നൽകി ആർ.ബി.ഐ സർകുലർ.

adminmoonam

കേരള ബാങ്കിൽ കേരള സർക്കാരിന്റെയും സഹകരണ സംഘം രജിസ്ട്രാറുടെയും അധികാരങ്ങൾ പരിമിതപ്പെടുത്തി കൊണ്ട് ബോർഡ് ഓഫ് മാനേജ്മെന്റ് രൂപീകരിക്കാൻ ആർ.ബി.ഐ സർക്കുലർ ഇറക്കി. കേരള ബാങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ടുള്ള സർക്കുലർ കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് ഇറക്കിയത്. പുതുതായി രൂപീകരിക്കുന്ന ബോർഡ് ഓഫ് മാനേജ്മെന്റിനായിരിക്കും പ്രധാനപ്പെട്ട അധികാരങ്ങൾ എന്ന് സർക്കുലറിൽ പറയുന്നു.

ലോൺ അനുവദിക്കുന്നതും കേരള ബാങ്കിന്റെ ദൈനംദിന ഫണ്ട് വിനിയോഗവും ഉൾപ്പെടെയുള്ള ബാങ്കിംഗ് സംബന്ധമായ മുഴുവൻ കാര്യങ്ങളും ബോർഡ് മാനേജ്മെന്റ് ആയിരിക്കും തീരുമാനിക്കുക എന്ന് സർക്കുലറിൽ പറയുന്നു. തിരഞ്ഞെടുക്കപ്പെടുന്ന കേരള ബാങ്കിന്റെ ഭരണസമിതിക്ക് സഹകരണ സംഘം രജിസ്ട്രാർ നിശ്ചയിക്കുന്നവ നടപ്പാക്കാനും ഭരണപരമായ മേൽനോട്ട ചുമതലയും മാത്രമായിരിക്കും ഉണ്ടാവുക.

ആർ.ബി.ഐ യുടെ പുതിയ സർക്കുലർ പ്രകാരം സംസ്ഥാന സർക്കാരിനും സഹകരണ സംഘം രജിസ്ട്രാർക്കും കേരള ബാങ്കിലുള്ള അധികാരങ്ങൾ പരിമിതപ്പെടും. സഹകരണ ബാങ്കുകളിലെ ഇരട്ട നിയന്ത്രണം ഒഴിവാക്കുക എന്ന കാര്യം പറഞ്ഞാണ് ബോർഡ് ഓഫ് മാനേജ്മെന്റ് എന്ന രീതി ആർബിഐ നടപ്പാക്കുന്നത്. ബോർഡ് ഓഫ് മാനേജ്മെന്റ് വരുന്നതോടെ സഹകരണ വകുപ്പിന്റെ നിയന്ത്രണങ്ങൾ പരിമിതപ്പെടുകയും റിസർവ് ബാങ്കിന്റെ കൺട്രോളിൽ കേരള ബാങ്ക് വരുകയും ചെയ്യും. കഴിഞ്ഞ ദിവസമാണ് നൂറുകോടികു മുകളിൽ നിക്ഷേപമുള്ള അർബൻ ബാങ്കുകൾക്ക് ബോർഡ് ഓഫ് മാനേജ്മെന്റ് സംബന്ധിച്ച സർക്കുലർ റിസർവ് ബാങ്ക് ഇറക്കിയത്.

ബോർഡ് ഓഫ് മാനേജ്മെന്റിന്റെ അധികാര അവകാശങ്ങൾ സംബന്ധിച്ചും റിസർവ് ബാങ്ക് സർക്കുലറിൽ പറയുന്നുണ്ട്. ബോർഡ് ഓഫ് മാനേജ്മെന്റ് വരുന്നതോടെ ആർ.ബി.ഐ യുടെ നിയന്ത്രണത്തിലുള്ള സമിതി യിലൂടെ കേരള ബാങ്കിൽ നേരിട്ട് ഇടപെടാൻ ആകും. പരമാവധി 12 പേരടങ്ങുന്നതാണ് ബോർഡ് ഓഫ് മാനേജ്മെന്റ്. ബാങ്കിങ്, ഫിനാൻസ്, നിയമം, സഹകരണം, ഇക്കണോമിക്സ്, ഐടി, കാർഷികം തുടങ്ങിയ വിഷയങ്ങളിൽ അറിവും പരിചയമുള്ളവർ ആയിരിക്കണം ബോർഡ് ഓഫ് മാനേജ്മെന്റിലേക് തിരഞ്ഞെടുക്കപ്പെടേണ്ടവർ. അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ആർബിഐയുടെ അനുമതിയും വാങ്ങണം. ഇവരെ പിരിച്ചുവിടാനും ആർ ബി ഐക്ക് അധികാരമുണ്ട്. ബോർഡ് ഓഫ് മാനേജ്മെന്റിനു ചെയർമാൻ ഉണ്ടാകും. ആർബിഐയുടെ നിർദ്ദേശങ്ങളും നിലപാടുകളും ഈ ബോർഡ് ഓഫ് മാനേജ്മെന്റ് പാലിക്കണം. ഇതോടെ ദൈനംദിന കാര്യങ്ങളിൽ കേരള ബാങ്കിന്റെ നിയന്ത്രണം സർക്കാരിൽനിന്നും സഹകരണസംഘം രജിസ്റ്ററിൽ നിന്നും ഒരു പരിധിയിലധികം നഷ്ടപ്പെടും. കേരള ബാങ്ക് എന്ത് ലക്ഷ്യത്തിൽ ആണോ ഉണ്ടാക്കിയത് ആ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുമോ എന്ന ആശങ്ക ഇപ്പോൾ സഹകാരികൾകിടയിലും ജീവനക്കാർക്കിടയിലും സജീവ ചർച്ചയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News