കേരള ബാങ്ക് സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന വലിയ ബാങ്കായി മാറ്റുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

[email protected]

കേരള ബാങ്ക് സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന ഏറ്റവും വലിയ ബാങ്ക് ആയി മാറ്റുമെന്ന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഹകരണ ബാങ്കുകളിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ കഴിയുന്ന നിലപാടെടുക്കും. സ്മാർട്ട്ഫോൺ ഉപയോഗിച്ച് സഹകരണ ബാങ്കുകളിലെ ഇടപാടുകൾ നടത്താൻ കഴിയുന്ന വിധത്തിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കേരള ബാങ്കിനെ ജനസൗഹൃദ ബാങ്ക് ആക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എസ്. ബി.ഐ ഇപ്പോൾ വൻകിട കോർപ്പറേറ്റുകളുടെ ആയി മാറി കഴിഞ്ഞു. ജനങ്ങളെ കൊള്ളയടിക്കുന്ന ബാങ്കായി എസ്. ബി.ഐ മാറി. സാധാരണക്കാരായ ജനങ്ങൾ നിക്ഷേപിക്കുന്ന പണത്തിന് പോലും സർവീസ് ചാർജ് ഈടാക്കുന്ന രീതിയിലേക്ക് എസ്.ബി.ഐ മാറിക്കഴിഞ്ഞു. പുതുതലമുറക്കും ചെറുപ്പക്കാർക്കും ആധുനിക സേവനങ്ങൾ നൽകുന്ന ബാങ്കുകൾ ആയി പ്രാഥമിക സഹകരണ ബാങ്കുകളെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.ബാങ്കുകളിലെ ജീവനക്കാരുടെ സമീപനമാണ് സാമ്പത്തിക സഹകരണ സ്ഥാപനങ്ങളുടെ കരുത്തെന്ന് മന്ത്രി ഓർമിപ്പിച്ചു. പറവൂരിൽ വടക്കേക്കര 137 സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ആർ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുമാരി ടി.ജി.മിനി ജനപ്രതിനിധികൾ സഹകാരികൾ പൊതു പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News