കേരള ബാങ്ക് മെഗാ ലോൺമേള സംഘടിപ്പിച്ചു
കേരള ബാങ്ക് തിരുവനന്തപുരം റീജണല്‍ കൊല്ലം സിപിസിയിലെ ചാത്തന്നൂര്‍, ചടയമംഗലം കുണ്ടറ ഏരിയകളിലേക്കായി മെഗാ ലോണ്‍മേള സംഘടിപ്പിച്ചു. കണ്ണനല്ലൂര്‍ ഷാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ലോണ്‍മേള കേരള ബാങ്ക് ഡയറക്ടര്‍ ജി ലാലു ഉദ്ഘാടനംചെയ്തു.
കുടുംബശ്രീ, പ്രവാസി ലോണ്‍ ഉള്‍പ്പെടെ 43 ഇനങ്ങളിലായി 31 കോടിയോളം രൂപ മേളയില്‍ വിതരണംചെയ്തു.കേരള ബാങ്ക് തിരുവനന്തപുരം ജനറല്‍ മാനേജര്‍ ജി സുരേഷ് കുമാര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി എസ് വിനീത് സ്വാഗതം പറഞ്ഞു. ഏരിയ മാനേജര്‍മാരായ അലക്‌സ് പണിക്കര്‍, ദീപുകുമാര്‍, ഷീലകുമാരി എന്നിവര്‍ ലോണ്‍ മേളയ്ക്ക് നേതൃത്വം നല്‍കി. കൊല്ലം സിപിസി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ രഞ്ജിനി നന്ദി പറഞ്ഞു.