കേരള ബാങ്ക് നാലാം വാര്‍ഷികം ആഘോഷിച്ചു
രാജ്യത്തെ സഹകരണ മേഖലയിലെ ഏറ്റവും വലിയ ഷെഡ്യൂള്‍ഡ് ബാങ്കായ കേരള ബാങ്കിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ജീവനക്കാരെ ഓണ്‍ലൈനായി അഭിസംബോധന ചെയ്തു.
തിരുവനന്തപുരത്തെ ബാങ്ക് ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സിഇഒ, പി.എസ്.രാജന്‍ വാര്‍ഷിക ദിനസന്ദേശം നല്‍കി. ബാങ്കിന്റെ റീജണല്‍ ഓഫീസുകളിലും ജില്ലാതല ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകളിലും, ശാഖകളിലും വാര്‍ഷികത്തോടനുബന്ധിച്ച് കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ചു. മികച്ച ഇടപാടുകാരെ ആദരിക്കുന്ന ചടങ്ങും എല്ലാ ശാഖകളിലും സംഘടിപ്പിച്ചു.