കേരള ബാങ്ക് നടപടിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ഉമ്മൻചാണ്ടി.

[mbzauthor]

കേരള ബാങ്ക് നടപടിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. ജില്ലാ ബാങ്കുകളിൽ ഉള്ള നിക്ഷേപത്തിൽ കൈകടത്താൻ ഉള്ള ലക്ഷ്യമാണ് കേരള ബാങ്ക് കൊണ്ട്  സർക്കാർ ഉദ്ദേശിക്കുന്നത്. വൈകിയാണെങ്കിലും ആ ഉദ്യമത്തിൽ നിന്നും സർക്കാർ പിന്മാറണം. ഇത് സഹകരണ മേഖലയെ തകർക്കും. പ്രാഥമിക സഹകരണ സംഘങ്ങളിൽ ഉള്ള ആകർഷണം നഷ്ടപ്പെടും. റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള അർബൻ ബാങ്കുകളിലേക്കും ഇത്തരം നീക്കം ഭാവിയിൽ ഉണ്ടായേക്കാം എന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ പതിനാറാം സംസ്ഥാന സമ്മേളനം കണ്ണൂർ  പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ സംസ്ഥാന പ്രസിഡണ്ട് ആര്യാടൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. സി.ജോസഫ് എം.എൽ. എ, മാർക്കറ്റ് ഫെഡ് ചെയർമാൻ അഡ്വക്കേറ്റ് സോണി സെബാസ്റ്റ്യൻ, പഴയങ്ങാടി അർബൻ ബാങ്ക് ചെയർമാൻ എം.പി. ഉണ്ണികൃഷ്ണൻ, അഡ്വക്കേറ്റ് ഡി.കെ. ഗോപിനാഥ്, കെ.ജയരാജ്, രാജൻ ജോസ്‌ മണ്ണുത്തി എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാർ എം.എൽ.എമാർ സാമൂഹ്യ സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും.

[mbzshare]

Leave a Reply

Your email address will not be published.