കേരള ബാങ്ക് എക്സലന്‍സ് അവാര്‍ഡ് സമര്‍പ്പണം ഇന്ന്
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കായി കേരള ബാങ്ക് ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡിന്റെ കോഴിക്കോട് ജില്ലാതല വിതരണം ഇന്ന് (വ്യാഴാഴ്ച) ഉച്ചക്ക് മൂന്ന് മണിക്ക് കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
2020-21 വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ കാലിക്കറ്റ് സിറ്റിസര്‍വ്വീസ് സഹകരണ ബാങ്ക്, രണ്ടാംസ്ഥാനം നേടിയ ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക്, കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് മൂന്നാംസ്ഥാനം നേടിയ വടകര കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് എന്നിവക്കുള്ള അവാര്‍ഡുകള്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ വിതരണം ചെയ്യും. ചടങ്ങില്‍ ഡയറക്ടര്‍ ഇ. രമേശ് ബാബു, ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ബി.സുധ, ജില്ലയിലെ സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.