കേരള ബാങ്ക് – അനുമതി തീരുമാനം തിരഞ്ഞെടുപ്പിനുശേഷം.

[email protected]

കേരള ബാങ്ക്‌ രൂപീകരണത്തിന് അനുമതിക്കായി സംസ്ഥാന സർക്കാർ നബാർഡ് വഴി റിസർവ് ബാങ്കിന് അപേക്ഷ സമർപ്പിച്ചുവെങ്കിലും ഈ കാര്യത്തിൽ ഉടൻ തീരുമാനം എടുക്കില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാഹചര്യമാണ് ഇതിന് തടസ്സം. മാർച്ച് 31നകം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അപേക്ഷ നൽകണം എന്നതിനാലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ അപേക്ഷ നൽകിയത്. ബാങ്ക് രൂപീകരണത്തിന് മുന്നോടിയായുള്ള 19 ഇന നിബന്ധനകളെല്ലാം തന്നെ പൂർത്തിയാക്കിയശേഷമാണ് ഇപ്പോൾ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നബാർഡിന്റെ പൂർണപിന്തുണ സംസ്ഥാന സർക്കാരിന് നേടിയെടുക്കാൻ ആയതിനാലും റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായ വിശ്വനാഥൻ മലയാളിയായതും കേരള ബാങ്കിന്റെ അനുമതിക്ക് സഹായകരമാകും. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്താനാണ് സംസ്ഥാന സർക്കാർ രാഷ്ട്രീയമായി ശ്രമം നടത്തുന്നത്. കേരള ബാങ്കിന് അനുമതി ലഭിച്ചതിനു ശേഷവും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ഉൾപ്പെടുത്താൻ മറ്റു തടസ്സങ്ങൾ വരാനിടയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News