കേരള ബാങ്കിന്റെ പേര് പറഞ്ഞു ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം നൽകാത്ത വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് എംപ്ലോയീസ് യൂണിയൻ.

adminmoonam

കേരളാ ബേങ്കിന്റെ പേര് പറഞ്ഞ് ജില്ലാ സഹകരണ ബേങ്ക് ജീവനക്കാരുടെ വിരമിക്കൽ ആനുകുല്യങ്ങൾ പോലും യഥാസമയം നൽകാത്തത് നീതീകരിക്കാനാവില്ലെന്നും വിഷയത്തിൽ കണ്ണൂർ ജില്ലാ ബേങ്കിന്റെ മുൻ പ്രസിഡണ്ട് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അടി യന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നും കണ്ണൂർ ജില്ലാ സഹകരണ ബേങ്ക് മുൻ പ്രസിഡണ്ട് എ.കെ.ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഓൾ കേരളാ ജില്ലാ സഹകരണ ബേങ്ക് എംപ്ലോയീസ് യൂനിയൻ കണ്ണൂർ ജില്ലാ സഹകരണ ബേങ്ക് ഹാളിൽ സംഘടിപ്പിച്ച യാത്രയപ്പ് സമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.

ജില്ലാ ബേങ്ക് ജീവനക്കാരുടെ പേരിൽ പ്രത്യേക ട്രസ്റ്റിന്റെ പേരിൽ നിക്ഷേപിക്കപ്പെട്ട പി.എഫ് വിഹിതവും, എൽ.ഐ.സി മുഖേനയുള്ള ഗ്രാറ്റുവിറ്റിയും വിരമിക്കുന്ന ദിവസം നൽകി വന്നതാണ്. യാതൊരു സാമ്പത്തിക തടസവും ഇതിനില്ല. എന്നിരിക്കേ കേരളാ ബേങ്ക് പ്രഖ്യാപനത്തിന്റെ പേര് പറഞ്ഞ് ആനുകൂല്യങ്ങൾ അനുവദിക്കാത്ത നടപടി ക്രൂരമാണ്. അതിൽ നിന്നുള്ള പലിശ വരുമാനമാണ് പലരുടെയും നിത്യവൃത്തിക്ക് ഉപയോഗിക്കുന്നതെന്ന കാര്യം സർക്കാർ ഗൗരവമായി കാണണം അദ്ദേഹം ആവശ്യപ്പെട്ടു. യുനിയൻ പ്രസിഡണ്ട് പി.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. മുൻ ജനറൽ മാനേജർ എ.കെ. പുരുഷോത്തമൻ ഉപഹാര സമർപ്പണം നടത്തി. പി.സുനിൽകുമാർ, പുക്കോട്ടി കുമാരൻ, സി.ശിവദാസൻ, അജയ് പി നായർ തുടങ്ങിയവർ പ്രസംഗിച്ചു.
y

Leave a Reply

Your email address will not be published. Required fields are marked *

Latest News