കേരള ബാങ്കിന്റെപേരിലുള്ള അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കണം – പി.എസ് .സി റാങ്ക് ഹോള്‍ഡേഴ്‌സ്.

adminmoonam

കേരള ബാങ്ക് രൂപീകരണത്തിന്റെ പേരിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ തുടരുന്ന അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കണമെന്ന് ജില്ലാ സഹകരണ ബാങ്ക് പി.എസ്.സി ക്ലാര്‍ക്ക്, ക്യാഷിയര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ നാമമാത്ര നിയമനങ്ങളാണ് ഈ റാങ്ക് ലിസ്റ്റില്‍ നിന്നും നടന്നിട്ടുള്ളു. ജില്ലാ ബാങ്കിൽ പിൻവാതിൽ നിയമനത്തിനു എതിരെ പരാതി നൽക്കാനും കൺവെൻഷൻ തീരുമാനിച്ചു.

2020 ഡിസംബർ വരെയുള്ള ജില്ലാ ബാങ്കിലെ പ്രതീക്ഷിത ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യണമെന്നാവശ്യപ്പെട്ടും ഈ റാങ്ക് ലിസ്റ്റിൽ നിന്നും അർഹമായ നിയമനം നടക്കാത്തതിനാൽ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സഹകരണ വകുപ്പ് മന്ത്രി, രജിസ്ട്രാൾ എന്നിവർക്ക് പരാതി നൽകി.

കണ്‍വെന്‍ഷന്‍ എ.ഐ.വൈ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള ബാങ്ക് രൂപീകരണ കാരണത്താല്‍ അവസരം നിഷേധിക്കുന്ന നടപടി നീതികരിക്കാനാവില്ലെന്നു് അദ്ദേഹം പറഞ്ഞു. റാങ്ക് ഹോൾഡേഴ്സ് ശക്തമായ സമരത്തിനിറങ്ങണമെന്നും സമരത്തിനു സംഘടനയുടെ പിന്തുണയും അദ്ദേഹം കൺവെൻഷനിൽ പ്രഖ്യാപിച്ചു.നാസര്‍ കെ അധ്യക്ഷത വഹിച്ചു. സലീം , സഹീര്‍ കാലടി, വിനോദ്, ജിതേഷ്, അമ്പിളി, പ്രസീദ, കൃഷ്ണകുമാര്‍ ജി, മുഹമ്മദ് റാഫി പി പി, ഫെസല്‍ ബാബു, സുകുമാരന്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.