കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും

moonamvazhi

കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് വെല്‍ഫെയര്‍ സഹകരണസംഘത്തിന്റെ ഉദ്ഘാടനം പുതിയ തെരു അല്‍-അക്‌സ കോംപ്‌ളക്‌സ് അങ്കണത്തില്‍ ഫെബ്രുവരി 19 ന് രാവിലെ 10.30 ന് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കുമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ കെ.വി സുമേഷ് എം.എല്‍.എ അധ്യക്ഷനാകും. സര്‍ക്കാര്‍ കുടിശിക ലഭിക്കാത്ത അംഗങ്ങളെ സാമ്പത്തിക കെണിയില്‍ നിന്നും രക്ഷിക്കുന്നതിനാണ് വെല്‍ഫെയര്‍ സഹകരണ സംഘം രൂപീകരിച്ചത്. അംഗങ്ങളില്‍ ധന സമാഹരണം നടത്തി വായ്പയായി സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ലളിതമായ വ്യവസ്ഥകളോടെ നല്‍കും.


സഹകരണ വകുപ്പിന്റെ ചട്ടങ്ങള്‍ അനുസരിച്ചാണ് സംഘം പ്രവര്‍ത്തിക്കുകയെന്നു ഭാരവാഹികള്‍ അറിയിച്ചു. ഷെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ വിതരണം കണ്ണൂര്‍ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഇ.രാജേന്ദ്രനും സേവിങ് അക്കൗണ്ട് വിതരണം അസി. രജിസ്ട്രാര്‍ സി.പി അഷ്‌റഫും ഫിക്‌സഡ് ഡെപ്പോസിറ്റ് സ്വീകരണം ഹാന്‍ വീവ് ചെയര്‍മാന്‍ ടി.കെ. ഗോവിന്ദനും വായ്പാ വിതരണം ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും ലോഗോ പ്രകാശനം ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതിയും കമ്പ്യുട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളിയും നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സഹകരണ സംഘം പ്രസിഡന്റ് സി. രാജന്‍, കെ.ജി.സി.എ ജില്ലാ പ്രസിഡന്റ് സുനില്‍ പോള കെ.ജി.സി.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം അജയ് കുമാര്‍ ബാബുരാജ് ഉളിക്കല്‍. ഇ ‘ഷമല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News