കേരള കോ- ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം 15 ന് മലപ്പുറത്ത്

moonamvazhi

കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എച്ച്.എം.എസ്) പത്താം സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 15 ഞായറാഴ്ച മലപ്പുറം ചെമ്മാട് ചെറുകാട് ഓഡിറ്റോറിയത്തില്‍ നടക്കും. സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കൃഷ്ണന്‍ കോട്ടുമല അധ്യക്ഷത വഹിക്കും.

സംസ്ഥാന സെക്രട്ടറി എന്‍.സി. സുമോദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. എച്ച്.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു വിരമിച്ച അംഗങ്ങളെ ആദരിക്കും. സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ. അജീര്‍, ആര്‍.എം.പി.ഐ സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.പി.പ്രകാശന്‍, കെ.സി.ഡബ്യു സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് മണക്കടവ് എന്നിവര്‍ പ്രസംഗിക്കും.

സ്വാഗതസംഘം ചെയര്‍മാന്‍ വാസു കാരയില്‍ സ്വാഗതവും ജനറൽ കൺവീനർ രാധാകൃഷ്ണന്‍ എം.ബി. രാധാകൃഷ്ണന്‍ നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *

Latest News