കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു

Deepthi Vipin lal

സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ഭരണ സമിതി പുന:സംഘടിപ്പിച്ചപ്പോള്‍ പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ പ്രതിനിധികളായി ഒരു യൂണിയനില്‍ നിന്നു തന്നെ 3 പേരെയും നാമനിര്‍ദ്ദേശം ചെയ്തതില്‍ കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ അവകാശ സമര പോരാട്ടം നടത്തുന്നതിനു സഹകരണ സംഘം ജീവനക്കാര്‍ക്കിടയില്‍ മറ്റ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ നടപടി പിന്‍വലിച്ച് മറ്റ് സംഘ്ടനകള്‍ക്ക് കൂടി പ്രാതിനിധ്യം ഉറപ്പ് വരുത്തി പെന്‍ഷന്‍ ബോര്‍ഡ് ഭരണ സമിതി പുന:സംഘടിപ്പിക്കണമെന്ന് ജനറല്‍ സെക്രട്ട്രറി എന്‍.സി സുമോദും, പ്രസിഡന്റ് കൃഷ്ണന്‍ കോട്ടുമലയും പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News