കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ പ്രതിഷേധദിനം ആചരിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രതിഷേധദിനം ആചരിച്ചു. സംസ്ഥാനത്തിന്റെ വിവിധ യൂണിറ്റുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രതിക്ഷേധം നടന്നു.
ചട്ടം 185 (10) റദ്ദാക്കുക, കമ്മീഷൻ ജീവനക്കാരുടെ ശബള പരിഷ്കരണ റിപ്പോർട്ട് നടപ്പിലാക്കുക, കയർ, ഫിഷറീസ് ജീവനക്കാരുടെ ശമ്പള പരിഷ്കരണ റിപ്പോർട്ട് നടപ്പിലാക്കുക, സഹകരണ ആശുപത്രി, അർബൻ ബാങ്ക് , പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് ‘പ്രാഥമിക സഹകരണ സംഘം, ജീവനക്കാരുടെ ശബള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക, എസ്.പി.സി.എസ് ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് ഉടൻ കമ്മീഷനെ നിയമിക്കുക,
കോവിഡ് -19 മായി ബന്ധപ്പെട്ട് സഹകരണ ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ദിനം ആചരിച്ചത്.