കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന തല സിംബോസിയം നടത്തി
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തൃശൂര്‍ ജില്ലാ കമ്മിറ്റി സഹകരണ ജീവനക്കാരുടെ സേവന പെരുമാറ്റ ചട്ടങ്ങള്‍ സംബന്ധിച്ച സംസ്ഥാന തല സിംബോസിയം നടത്തി. കേരള ബാങ്ക് തൃശൂര്‍ റീജിയണല്‍ ഓഫീസിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന സിംബോസിയം കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ. വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍ കെ. വി. രാധാകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിച്ചു. കെ.സി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. സാബു മോഡറേറ്ററായി.
കെ.സി.ഇ.എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. കെ. സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.സി.ഇ.എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബാബു മാത്യു, ആലപ്പുഴ ജില്ലാ സെക്രട്ടറി കെ. ജെ. രാജീവന്‍, സംസ്ഥാന കമ്മിറ്റി മെമ്പര്‍ അന്‍വര്‍ , ഷാജു, ജോളി ആന്റോ, കെ.സി.ഇ.എഫ് ചാവക്കാട് താലൂക്ക് സെക്രട്ടറി രാജേഷ്, പുന്നയൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ബഷീര്‍ മാരാത്ത്, കെ.സി.ഇ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് കോമരത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.സി.ഇ.എഫ് ജില്ലാ സെക്രട്ടറി പി. ആര്‍. പ്രമോദ് സ്വാഗതവും, ട്രഷറര്‍ ഗിരീഷ് തോപ്പില്‍ നന്ദിയും പറഞ്ഞു.