കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം
കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കാര്‍ത്തികപ്പള്ളി താലൂക്ക് സമ്മേളനം നടത്തി. കെ.പി.സി.സി. നിര്‍വാഹകസമിതി അംഗവും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗവുമായ എ.കെ. രാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ
കാര്‍ത്തികപ്പള്ളി താലൂക്കിലെ സഹകരണ ജീവനക്കാരുടെ മക്കളെയും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയികളായ സഹകരണ ജീവനക്കാരെയും സമ്മേളനത്തില്‍ ആദരിച്ചു. വി.എസ്. സതീശന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. മെമ്പര്‍ ബിജു ഇരിക്കല്‍, കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യില്‍ പ്രസന്നകുമാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് രാമന മഠം, അരുണ്‍ ശിവാനന്ദന്‍, എന്‍. സുഭാഷ് കുമാര്‍, എസ്. ശ്രീജിത്ത്, കെ.ജെ. രാജീവ്, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
താലൂക്ക് പ്രസിഡന്റ് എസ്. ഷിബു, താലൂക്ക് സെക്രട്ടറി സുനില്‍ കവിഞ്ചേരി, ട്രഷറര്‍ അജീഷ് , വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ ശശികല , കണ്‍വീനര്‍ സജിത എസ് മജു എന്നിവരെയും പത്ത് ജില്ലാ പ്രതിനിധി അംഗങ്ങളെയും 25 താലൂക്ക് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.