ബി.കെ തിരുവോത്തിനെ ആദരിച്ചു
കേരള കോപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സ്ഥാപക ദിനത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡന്റായ ബി.കെ തിരുവോത്തിനെ ആദരിച്ചു. കാർത്തികപ്പള്ളിയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് സംസ്ഥാന പ്രസിഡണ്ട് പി.കെ.വിനയകുമാർ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ഡി.സാബു എന്നിവർ ചേർന്നാണ് പൊന്നാടയണിയിച്ചത്.
സഹകരണ സംഘം ജീവനക്കാർക്ക് ബി.കെ. തിരുവോത്തിന്റെ നേതൃത്വത്തിൽ നേടിയ നേട്ടങ്ങൾ വലുതാണെന്ന് പ്രസിഡന്റ് പറഞ്ഞു. 1963 ൽ രൂപം കൊണ്ട കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് എംപ്ലോയിസ് അസോസിയേഷനും 1965 ൽ രൂപം കൊണ്ട കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫെഡറേഷനും ലയിച്ചാണ് 1988 കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് രൂപം കൊണ്ടത്.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ.അജിത് കുമാർ, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എ. വീരേന്ദ്രകുമാർ, സംസ്ഥാന കമ്മിറ്റി മെമ്പർമാരായ അനിത വത്സൻ, വി. മുരളീനാഥൻ, ജില്ലാ സെക്രട്ടറി ടി.നന്ദകുമാർ, ജില്ലാ ട്രഷറർ പ്രകാശൻ കുനിയിൽ, ജോയിന്റ് സെക്രട്ടറി പവിത്രൻ വടകര, താലൂക്ക് പ്രസിഡന്റ് രജീഷ്, സെക്രട്ടറി നിധീഷ്, ജില്ലാ കമ്മിറ്റി മെമ്പർ സന്തോഷ് എന്നിവർ പങ്കെടുത്തു.