കേരളാ ബാങ്ക് നിർണായക ശക്തിയായിമാറുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ.
സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിൽ കേരളാ ബാങ്ക് നിർണായക സ്വാധീനം ചെലുത്തുമെന്ന് തൊഴിൽ-എക്സൈസൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഷെഡ്യൂൾഡ് ബാങ്കുകൾക്കുള്ള പ്രതിരോധവും ബദലുമായിരിക്കും കേരളാ ബാങ്ക്. സമൂഹ നന്മയാണ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖമുദ്ര. കോഴിക്കോട് ചീക്കിലോട് സർവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ചീക്കിലോട് ബസാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷനായി.
സെക്രട്ടറി ഒ.പി.രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്കിനോടനുബന്ധിച്ച് പൂർത്തിയാക്കിയ ഓഡിറ്റോറിയം കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബും ബാങ്ക് എസ്. എം.എസ് സംവിധാനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭനയും ഉദ്ഘാടനം ചെയ്തു. ആദ്യ നിക്ഷേപ സ്വീകരണം പി.കെ.കോയയിൽ നിന്ന് ഡെ. റജിസ്ട്രാർ എം.പി.മുഹമ്മദ് സ്വീകരിച്ചു. . ബാങ്ക് നിർമ്മാണ ജോലികൾ പൂർത്തികരിച്ച് നല്കിയവർക്കുള്ള പുരസ്കാരങ്ങൾ നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂർ ബിജുവും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മുക്കം മുഹമ്മദും അംഗങ്ങൾക്കുള്ള ലാഭവിഹിതം അസി. റജിസ്ട്രാർ എൻ.എം. ഷീജയും വിതരണം ചെയ്തു.ബാങ്ക് പരിധിയിലെ മികച്ച കർഷകരെ മുൻ പഞ്ചായത്ത് പ്രസിഡൻറ് പി.അബൂബക്കർ ആദരിച്ചു .ബാങ്ക് പ്രസിഡന്റ് പി.ബാലൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഇ.എം.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
പഞ്ചായത്തംഗങ്ങളായ സി. .കെ.രാജൻ, .വിമലതേറോത്ത്, എം.പി.മണി, ടി.പി. നിളാമുദ്ദീൻ, ടി.കെ.സുധാകരൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എൻ.കെ രാധാ കൃഷണൻ, എ.ശ്രീധരൻ, ടി.ജയകൃഷ്ണൻ ,സി.കെ.അബ്ദുറഹിമാൻ ,കെ പി .സിദ്ധാർത്ഥൻ, ആർ.പി.ഹരീഷ്, പി.പി. രോഷിത്ത്, കെ.രാജൻ നായർ എന്നിവർ സംസാരിച്ചു.
[mbzshare]