കേരളാബാങ്ക് സി.ജി.എം. നിയമനത്തിന് സെലക്ഷന്‍ കമ്മിറ്റിയായി

moonamvazhi

കേരളാബാങ്കില്‍ ചീഫ് ജനറല്‍മാനേജര്‍മാരെ നിയമിക്കുന്നതിന് സെലക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. നിലവിലെ ജനറല്‍ മാനേജരില്‍നിന്നാണ് ചീഫ് ജനറല്‍മാനേജര്‍മാരെ തിരഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധി അടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ഇതിനുള്ള അഭിമുഖം നടത്തുക.

കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ചെയര്‍മാനായാണ് സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, ഭരണസമിതിയിലെ സ്വതന്ത്ര ഡയറക്ടര്‍, അംഗ സംഘങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളില്‍ ഒരാള്‍, ഭരണസമിതി നോമിനേറ്റ് ചെയ്യുന്ന ബാങ്കിങ് മേഖലയിലെ വിദഗ്ധന്‍, സഹകരണ സംഘം രജിസ്ട്രാര്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്.

ഈ സമിതിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയെ നിശ്ചയിച്ച് നല്‍കണമെന്ന് കാണിച്ച് കേരളബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.എസ്. രാജന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് അഡീഷ്ണല്‍ സെക്രട്ടറി അജി ഫിലിപ്പിനെ സര്‍ക്കാര്‍ പ്രതിനിധിയായി നിശ്ചയിച്ച് ഉത്തരവിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Latest News