കേരളബാങ്കിന് സോഫ്റ്റ് വെയര്‍ കേന്ദ്രവിജിലന്‍സ് മാനദണ്ഡം അനുസരിച്ച് മതിയെന്ന് നിര്‍ദ്ദേശം

[mbzauthor]

കേരളബാങ്കിനായി സംസ്ഥാന-ജില്ലാബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരണം തിടുക്കപ്പെട്ട് വേണ്ടന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ലയനത്തിന് മുമ്പ് പുതിയ സോഫ്റ്റ് തിരിക്കിട്ട് സ്ഥാപിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം. കേന്ദ്ര വിജിലന്‍സ് മാനദണ്ഡം പാലിച്ചുമാത്രമേ സോഫ്റ്റ് വെയര്‍ കമ്പനികളെ തിരഞ്ഞെടുക്കേണ്ടതുള്ളൂവെന്നാണ് നിര്‍ദ്ദേശം.

) കേരളബാങ്കിന് സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് കമ്പനികളെ ക്ഷണിച്ചുകൊണ്ട് ‘റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍’ നേരത്തെ ക്ഷണിച്ചിരുന്നു. ആഗസ്റ്റ് ആദ്യ ആഴ്ച കമ്പനികള്‍ നല്‍കിയ പ്രപ്പോസല്‍ പരിശോധിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ലയനത്തിനുമുമ്പേതന്നെ പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനുള്ള നടപടിയെടുക്കണമെന്നായിരുന്നു ടാസ്‌കഫോഴ്‌സിന്റെ ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിച്ചിരുന്നു. ലയനത്തിനുവേണ്ടി തിരക്കിട്ട് സോഫ്റ്റ് വെയര്‍ സ്ഥാപിക്കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച വിദഗ്‌ധോപദേശം. ഇതനുസരിച്ചാണ് ഇപ്പോഴത്തെ നടപടി.

<

) കേന്ദ്ര വിജിലന്‍സ് മാന്വല്‍ അനുസരിച്ചുള്ള പരിശോധന കമ്പനികളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വേണമെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ വീഴ്ച സംഭവിക്കാന്‍ പാടില്ലെന്നും ടാസ്‌ക്‌ഫോഴ്‌സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സോഫ്റ്റ് വെയര്‍ കമ്പനികളെ തിരഞ്ഞെടുക്കുമ്പോള്‍ കേന്ദ്ര വിജിലന്‍സ് മാനദണ്ഡം പാലിക്കണമെന്ന വ്യവസ്ഥയില്ലെന്ന് ടാസ്‌ക് ഫോഴ്‌സ് അറിയിച്ചിരുന്നെങ്കിലും ഇത് അംഗീകരിച്ചില്ല. വിജിലന്‍സ് മാനദണ്ഡം പരിശോധിക്കുന്നതിന് സി.വി.സി. പാനലില്‍നിന്നുള്ള രണ്ടുപേരെ നിയമിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനുശേഷമാകും കമ്പനികളെ തിരഞ്ഞെടുക്കുകയുള്ളൂ.

[mbzshare]

Leave a Reply

Your email address will not be published.