കേരളത്തെ ഒരു ഡിജിറ്റൽ സമൂഹമാക്കി മാറ്റുകയാണെന്ന് മുഖ്യമന്ത്രി.

adminmoonam

ഒരു ഡിജിറ്റൽ സമൂഹത്തിലേക്കും വിജ്ഞാനാന്തരീക്ഷത്തിലേക്കും സംസ്ഥാനത്തെ പരിവർത്തിപ്പിക്കുന്ന പ്രക്രിയയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ജനങ്ങളുടെ പുരോഗതിക്കായും സാമൂഹികപരിവർത്തനത്തിനായും പ്രയോജനപ്പെടുത്തുകയാണ് സർക്കാരിന്റെ ദർശനം. നൂതനമായ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന സമഗ്രമായ സ്റ്റാർട്ട് അപ് നയമാണ് കേരളത്തിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റാർട്ട്അപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ കേരള ദ്വിദിന സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് കോവളത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സ്റ്റാർട്ട് അപ്പുകൾക്കായി ഇൻകുബേഷൻ സൗകര്യവും ഫണ്ട് ഓഫ് ഫണ്ട് മാതൃകയും നടപ്പാക്കി. ജന്റോബോട്ടിക്സ് പോലെ പല വിജയഗാഥകളും സംസ്ഥാനത്തെ സ്റ്റാർട്ട് അപ് രംഗത്തുണ്ടായി. സ്റ്റാർട്ട് അപ്പുകൾക്കായി സവിശേഷമായ പ്രൊക്യൂർമെന്റ് നയമാണ് സർക്കാർ കൊണ്ടുവന്നത്. വിദേശത്തും ഇന്ത്യയിൽനിന്നുമുള്ള സ്റ്റാർട്ട് അപ്പുകളെ സംസ്ഥാനം സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ നിക്ഷേപം നടത്തുമെന്ന് ട്വിറ്റെർ സഹസ്ഥാപകനും ഏന്‍ജല്‍ നിക്ഷേപകനുമായ ബിസ്സ്റ്റോണ്‍ വീഡിയോ കോൺഫ്രൻസ് വഴി പ്രഖ്യാപിച്ചു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം)-ന്‍റെ മേല്‍നോട്ടത്തിലുള്ള സ്റ്റാർട്ടപ്പായ ‘സീവ്’ലാണ് നിക്ഷേപം നടത്തുന്നത്. ചടങ്ങിൽ നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വനിതാസംരംഭകർക്കായുള്ള ശേഷീവികസനപദ്ധതി ‘വിങ്ങിന്’ മുഖ്യമന്ത്രി തുടക്കം കുറിച്ചു. അഡോബ് പ്രോഗ്രാം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഒപ്പോ, ഫ്യൂച്വർ ഗ്രൂപ്പ്, ഓർബിറ്റൽ എന്നീ ആഗോളസ്ഥാപനങ്ങൾ കേരള സ്റ്റാർട്ട് അപ്പ് മിഷനുമായി ഒപ്പിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News