കേപ്പിന് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിൽ സഹകരണ ജീവനക്കാരുടെ മക്കൾകായുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
കേപ്പിന് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിൽ സഹകരണ ജീവനക്കാരുടെ മക്കൾകായുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ സൈറ്റിൽ ലഭ്യമാണ്.
കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ് ) കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ 35% മാനേജ്മെന്റ് കോട്ടയിൽ സഹകരണവകുപ്പ് ജീവനക്കാരുടെയും സഹകരണ സൊസൈറ്റികൾ/ ബാങ്കുകൾ മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരുടെയും ഡയറക്ടർബോർഡ് അംഗങ്ങളുടെയും മക്കൾക്കായി മാറ്റി വച്ചിട്ടുള്ള 10 ശതമാനം സീറ്റുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
www.cee-kerala.org ,www.cee.kerala.gov.in. എന്നീ സൈറ്റുകളിൽ ലഭ്യമാണ്. ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളേജുകളിലെ ക്രിസ്ത്യൻ മുസ്ലിം സമുദായ ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിന് യോഗ്യത നേടിയവരുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.