കേപ്പിനു ശമ്പളമിനത്തില്‍ 2.95 കോടി രൂപ അനുവദിച്ചു
കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന് ( CAPE ) ശമ്പളമിനത്തിലേക്കായി 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് സര്‍ക്കാര്‍ രണ്ടു ഗഡുക്കളായി 2.95 കോടി രൂപ അനുവദിച്ചു. കേപ്പിനു നടപ്പു സാമ്പത്തികവര്‍ഷം 4.4 കോടി രൂപയാണു ബജറ്റില്‍ ( നോണ്‍ പ്ലാന്‍ സാലറി ) നീക്കിവെച്ചിട്ടുള്ളത്.
ശമ്പളം നല്‍കാനായി ആദ്യ ഗഡുവായി ഗ്രാന്റ് ഇന്‍ എയ്ഡില്‍ 1.5 കോടി രൂപയാണു സര്‍ക്കാര്‍ അനുവദിച്ചത്. കേപ്പിന്റെ മോശമായ സാമ്പത്തികാവസ്ഥ പരിഗണിച്ച് ബാക്കി തുകയായ 2.9 കോടി രൂപകൂടി അനുവദിക്കണമെന്ന ഡയരക്ടറുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണു രണ്ടാം ഗഡുവായി 1.45 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.