കേന്ദ്ര നീക്കത്തിനെതിരെ കെ.സി.ഇ.യു. പ്രതിരോധസമരം നടത്തി
രാജ്യത്തെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാനക്കമ്മറ്റിയുടെ ആഹ്വാന പ്രകാരം കോഴിക്കോട് ജില്ലയിൽ 400 കേന്ദ്രങ്ങളിൽ സഹകരണ സ്ഥാപനങ്ങൾക്കു മുന്നിൽ സമരം നടത്തി.വിവിധ കേന്ദ്രങ്ങളിൽ ജില്ലാ പ്രസിഡൻ്റ് കെ.ബാബുരാജ്, ജില്ലാ സെക്രട്ടറി എൻ.കെ.രാമചന്ദ്രൻ , ടി.വിശ്വനാഥൻ, കെ.വി.ബാബുരാജ്, ഇ.സുനിൽകുമാർ, ഗിരീഷ് കുമാർ, പി.പ്രബി ത എന്നിവർ സമരം ഉദ്ഘാടനം ചെയ്തു. എ.കെ.മോഹനൻ, ഇ.വിശ്വനാഥൻ, എം.കെ.ഗീത, വി.മനോജ്, സജിത്ത് എന്നിവർ നേതൃത്വം നൽകി.