കെ.സി.എസ്.പി.എ. അഞ്ച് ലക്ഷം രൂപ നല്‍കി
കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ വാക്സിന്‍ ചലഞ്ചിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. കെ.സി.എസ്.പി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി, മുണ്ടൂര്‍ രാമകൃഷ്ണന്‍, കെ.സി.എസ്.പി.എ. പാലക്കാട് ജില്ലാ സെക്രട്ടറി ബാലസുബ്രമണ്യന്‍ എന്നിവര്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പാലക്കാട് ജില്ലാകളക്ടര്‍ മൃണ്‍മയി ജോഷിക്ക് കൈമാറി.