കെ.സി.ഇ.എഫ്. സംസ്ഥാന സമ്മേളനം: 17 മുതല്‍ 19 വരെ

[mbzauthor]

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) ന്റെ 33-ാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 17 മുതല്‍ 19 വരെ പാലക്കാട് ജൈനിമേടുള്ള എന്‍.എന്‍.എസ്. കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കും. 17 ന് വൈകുന്നേരം 5 മണിക്ക് കോട്ടമൈതാനം അഞ്ചുവിളക്കില്‍നിന്ന് വിവിധ കലാരൂപങ്ങളോടെയും വാദ്യഘോഷങ്ങളോടെയും ആരംഭിക്കുന്ന വിളംബര ഘോഷയാത്ര നഗരം ചുറ്റി സമ്മേളന നഗരിയില്‍ സമാപിക്കും. 18 ന് ശനിയാഴ്ച 9 മണിക്ക് സംസ്ഥാന പ്രസിഡണ്ട് ജോഷ്വാ മാത്യു പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ ആരംഭിക്കും.

വനിതാ സമ്മേളനം രമ്യ ഹരിദാസ് എം. പി. ഉദ്ഘാടനം ചെയ്യും. വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ സി. ശ്രീകല തിരുവനന്തപുരം അധ്യക്ഷത വഹിക്കും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. എ. തുളസി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. സഹകരണ-സുഹൃദ് സമ്മേളനം വി. കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്യും. എം. രാജു അധ്യക്ഷനാകും. സഹകരണ സെമിനാര്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ജോഷ്വാ മാത്യു അധ്യക്ഷത വഹിക്കും. സഹകരണ സംരക്ഷണ സമിതി ചെയര്‍മാന്‍ കരകുളം കൃഷ്ണപ്പിള്ളയാണ് സെമിനാറിന്റെ മോഡറേറ്റര്‍. ‘ബാങ്കിംഗ് നിയമ ഭേദഗതിയും സഹകരണ ബാങ്കുകളും’ എന്ന വിഷയത്തില്‍ ഡോ.എം. രാമനുണ്ണി പ്രബന്ധം അവതരിപ്പിക്കും. 19ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്‍ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡണ്ട് എ.തങ്കപ്പന്‍ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. ജോഷ്വാമാത്യു അധ്യക്ഷത വഹിക്കും.

യാത്രയയപ്പ് സമ്മേളനം ഷാഫി പറമ്പില്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പി.കെ. വിനയകുമാര്‍ അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ. കെ.എ.ചന്ദ്രന്‍ ഉപഹാര സമര്‍പ്പണം നടത്തും. സംഘടനയുടെ വിരമിച്ച നാല്‍പ്പതോളം സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് സമ്മേളനം യാത്രയയപ്പ് നല്‍കും.

[mbzshare]

Leave a Reply

Your email address will not be published.