കെ ഡി സി ബാങ്കിന് എൻ പി സി ഐ യുടെ ആദരവ്
റുപേ കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ വ്യാപാരത്തിന് സഹകരണ മേഖലയിൽ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന് കേരളത്തിൽ രണ്ടാംസ്ഥാനം. മലബാർ മേഖലയിൽ ഒന്നാമതും. അതിനുള്ള നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുമോദനം കെ ഡി സി ബാങ്കിൽ നേരിട്ടെത്തി എൻ.പി.സി.ഐ ഉദ്യോഗസ്ഥർ സമ്മാനിച്ചു. .
എൻ.പി.സി ഐ.മാർക്കറ്റിംങ് മാനേജർ മണികണ്ഠൻ, പബ്ലിക് റിലേഷൻ ഓഫീസർ വിനു സേവ്യർ എന്നിവരിൽ നിന്നും കെ ഡി സി ബാങ്ക് ജനറൽ മാനേജർ ഇൻ ചാർജ്ജ് കെ.പി.അജയകുമാർ പുരസ്കാരം സ്വീകരിച്ചു. ചടങ്ങിൽ ഡപ്യൂട്ടി ജനറൽ മാനേജർ കെ.കൃഷ്ണൻ, ഐടി ഡിവിഷൻ സീനിയർ മാനേജർ കെ.ഷാജിത്ത്, സീനിയർ മാനേജർമാരായ വി.പി.സതീഷ്, കെ.ബൈജു, പി എ ടു അഡ്മിനിസ്ട്രേറ്റർ എം.വി.ധർമ്മജൻ മാനേജർ ലവ് ലി.കെ എന്നിവർ സംബന്ധിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് എൻ പി സി ഐ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഡിജിറ്റൽ, ഓൺലൈൻ സംവിധാനത്തിന്റെ മേൽനോട്ടവും മാർഗ്ഗ നിർദ്ദേശവുമാണ് എൻ പി സി ഐ നിർവഹിച്ചു വരുന്നത്. ഇന്ത്യയുടെ സ്വന്തം റുപേ കാർഡ് പ്രാബല്യത്തിൽ വന്നതിനു ശേഷം കൂടുതൽ ആളുകളിലേക്ക് റുപേ കാർഡ് എത്തിക്കുന്നതിനും ആയതിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കൂടി എൻ പി സി ഐ ചെയ്തു വരുന്നു. കെ ഡി സി ബാങ്കിന് ലഭിച്ച അംഗീകാരം അതിന്റെ ഭാഗമാണ്.