വഞ്ചനാദിനം ആചരിച്ചു
സഹകരണ ബാങ്കിലെ ശമ്പള പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് കെ.എസ്.സി.ബി. എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ വ്യാഴാഴ്ച വഞ്ചനാദിനമായി ആചരിച്ചു. തിരുവനന്തപുരം ഹെഡ് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി സംഘടനാ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. എം.പി. സാജു ഉദ്ഘാടനം ചെയ്തു.
സഹകരണ ജനാധിപത്യവേദി കണ്‍വീനര്‍ കെ.പി. ബേബി, സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സന്തേഷ് കുമാര്‍, വൈസ് പ്രസിഡന്റ് ആര്‍. രാധാകൃഷ്ണപിള്ള, ജോയിന്റ് സെക്രട്ടറിമാരായ വി.സി. പവിത്രന്‍ , കെ.പി. അജിത് ലാല്‍, സജുകുമാര്‍ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.