കെയർ ഹോം പദ്ധതി – വയനാട് ജില്ലയിൽ ഒരു വീട് കൂടി നിർമിച്ചു നൽകി
സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം വയനാട് ജില്ലയിൽ ഒരു വീടു കൂടി നിർമിച്ചു നൽകി. തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് ആണ് തിരുനെല്ലി അമ്പലത്തിനടുത്ത് താമസിക്കുന്ന പുഴകുനി ശാരദ എന്നയാൾക്കു 500 സ്ക്വയർ ഫീറ്റ് ഉള്ള വീട് നിർമിച്ചു നൽകിയത്. ബാങ്ക് കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന അഞ്ചാമത്തെ വീടാണിത്. ഏകദേശം 5 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ചത്. വീടിന്റെ താക്കോൽദാനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മായാദേവി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനന്തൻ നമ്പ്യാർ, ബാങ്ക് പ്രസിഡണ്ട് കെ.ടി.ഗോപിനാഥൻ, സെക്രട്ടറി ടി. വസന്ത കൃഷ്ണൻ തുടങ്ങി നിരവധി സഹകാരികളും ജീവനക്കാരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
[mbzshare]