കുറഞ്ഞ വിലയില്‍ പഠനോപകരണങ്ങളുമായി കണ്‍സ്യൂമര്‍ ഫെഡിന്റെ 500 സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍
പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ സംസ്ഥാനത്തുടനീളം സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ തുറന്ന് കുറഞ്ഞ വിലയ്ക്ക് കണ്‍സ്യൂമര്‍ ഫെഡ് പഠനോപകരണങ്ങള്‍ ലഭ്യമാക്കും. സംസ്ഥാനതല ഉദ്ഘാടനം 2022 മെയ് 11 ബുധനാഴ്ച കോട്ടയം കുമരനല്ലൂര്‍ നഗരസഭ കമ്യൂണിറ്റി ഹാളില്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ആദ്യ വില്‍പ്പന നടത്തും.
കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ കണ്‍സ്യൂമര്‍ ഫെഡിന്റെ തനത് ഉല്‍പ്പന്നമായ ത്രിവേണി നോട്ട് ബുക്കുകള്‍ക്കുപുറമെ വിവിധ കമ്പനികളുടെ കുടകള്‍, പേന, പെന്‍സില്‍, ബാഗുകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സുകള്‍, ടിഫിന്‍ ബോക്‌സുകള്‍, റെയിന്‍ കോട്ടുകള്‍ തുടങ്ങി എല്ലാവിധ പഠനോപകരണങ്ങളും 20 ശതമാനം മുതല്‍ 40 ശതമാനംവരെ വിലക്കുറവില്‍ വില്‍പ്പന നടത്തുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, മാനേജിങ് ഡയറക്ടര്‍ ഡോ. എസ്. കെ. സനില്‍ എന്നിവര്‍ അറിയിച്ചു.
തിരുവനന്തപുരം 50, കൊല്ലം 45, പത്തനംതിട്ട 30, ആലപ്പുഴ 45, കോട്ടയം 40, ഇടുക്കി 15, എറണാകുളം 50, തൃശൂര്‍ 35, പാലക്കാട് 25, മലപ്പുറം 35, കോഴിക്കോട് 45, വയനാട് 15, കണ്ണൂര്‍ 40, കാസര്‍കോട് 30 മാര്‍ക്കറ്റുകള്‍ വീതം പ്രവര്‍ത്തിക്കും.