കുന്നമംഗലം സഹകരണ റൂറല്‍ ബാങ്കിന്റെ നീതി ബില്‍ഡ് മാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങി
കെട്ടിട നിര്‍മ്മാണ സാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിന് പൊതുസംരംഭവുമായി കുന്നമംഗലം സഹകരണ റൂറല്‍ ബാങ്ക്. കുന്നമംഗലം വരിട്ട്യാക് ജംഗ്ഷനില്‍ ആരംഭിച്ച നീതി ബില്‍ഡ് മാര്‍ട്ട് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ആവശ്യമായ സിമന്റ്, കമ്പി, മറ്റ് അനുബന്ധ സാധനങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ നീതി ബില്‍ഡ് മാര്‍ട്ടില്‍ നിന്നും ജനങ്ങള്‍ക്ക് ലഭ്യമാകും. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നമ്മല്‍, വൈസ് പ്രസിഡന്റ് വി. അനില്‍കുമാര്‍ എന്നിവര്‍ ആദ്യ വില്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സഹകരണ റൂറല്‍ ബാങ്ക് പ്രസിഡന്റ് കെ.സി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. ധനീഷ് ലാല്‍, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഷിയോലാല്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ യു.സി. പ്രീതി, ചന്ദ്രന്‍ തിരുവലത്ത്, മെമ്പര്‍മാരായ ലീന വാസുദേവന്‍, മണ്ണത്തൂര്‍ ധര്‍മരത്‌നന്‍ നായര്‍, എം.കെ. മോഹന്‍ദാസ് എം. ബാലസുബ്രഹ്മണ്യന്‍, കേളന്‍ നെല്ലിക്കോട്, സി.വി.സംജിത്ത്, പ്രവീണ്‍ പടനിലം, ബാബുമോന്‍, ബഷീര്‍ നീലാറമ്മല്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് സി.പ്രമോദ് സ്വാഗതവും ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ജനാര്‍ദ്ദനന്‍ കളരിക്കണ്ടി നന്ദിയും പറഞ്ഞു.