കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ എ.ടി.എം. കാര്‍ഡ് വിതരണം നടത്തി
കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ ഇവയര്‍ സോഫ്ട് ടെക്കിന്റെ സാങ്കേതിക സഹായത്തോടെയുളള എ.ടി.എം. കാര്‍ഡ് വിതരണം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് സ്‌ട്രോങ് റൂം ഉദ്ഘാടനം അഡ്വ.പി.ടി.എ റഹീം എം.എല്‍.എ നിരവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.സി.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മല്‍, വൈസ് പ്രസിഡണ്ട് വി അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എം. ധനീഷ്‌ലാല്‍, സഹകരണ സംഘം ജോ.രജിസ്ട്രാര്‍ ബി. സുധ, അസി. രജിസ്ട്രാര്‍ വാസന്തി എന്നിവര്‍ വിവിധ സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷിയോലാല്‍, ഷബ്‌ന റഷീദ്.പി, അരിയില്‍ അലവി, യു.സി. ബുഷ്‌റ, ഷിബു, കെ. ശ്രീധരന്‍, എം. ബാലസുബ്രഹ്മണ്യന്‍, എന്‍. കേളന്‍, എ.കെ.ഷൗക്കത്ത് അലി, നൗഷാദ് തെക്കയില്‍, പ്രവീണ്‍ പടനിലം, നാസര്‍, സി.പി. ശിഹാബ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി.രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് സി. പ്രമോദ് സ്വാഗതവും ഡയറക്ടര്‍ കെ.എം. ഗിരീഷ് നന്ദിയും പറഞ്ഞു
മുപ്പത്തടം സഹകരണ ബാങ്കിന്റെ എ.ടി.എം. കാര്‍ഡ് വിതരണം നടത്തി
മുപ്പത്തടം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഇവയര്‍ സോഫ്ട് ടെക്കിന്റെ സാങ്കേതിക സഹായത്തോടെയുളള എ.ടി.എം. കാര്‍ഡ് വിതരണം ബാങ്ക് പ്രസിഡന്റ് വി. എം. ശശി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി. ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. വി. കെ. ശിവന്‍, കെ. എസ്. താരനാഥ്, സജീവ് പുഷ്പംമംഗലം, രജീഷ്, പി. സുകുമാരന്‍ നായര്‍, കെ. ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.