കുടുംബശ്രീ യുവതീ ഗ്രൂപ്പ് പേരും ലോഗോയും ക്ഷണിക്കുന്നു
കുടുംബശ്രീയില്‍ യുവതികളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലും 18 മുതല്‍ 40 വയസുവരെ പ്രായമുള്ള യുവതികളെ അംഗങ്ങളാക്കിയുള്ള യുവതീ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഗ്രൂപ്പുകളുടെ രൂപീകരണം സംബന്ധിച്ച മാര്‍ഗ്ഗരേഖാ പ്രകാശനവും പദ്ധതി നടത്തിപ്പ് പ്രഖ്യാപനവും സെപ്തംബര്‍ 18 ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തി. ഈ ഗ്രൂപ്പുകള്‍ക്ക് അനുയോജ്യവും ആകര്‍ഷണീയവുമായ പേരും ലോഗോയും ക്ഷണിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ക്ക് പതിനായിരം രൂപ വീതം സമ്മാനം നല്‍കും.
എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 29 ആണ്. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ , കുടുംബശ്രീ മിഷന്‍, ട്രിഡ ബില്‍ഡിങ് , മെഡിക്കല്‍ കോളേജ് പി .ഒ, 695011 തിരുവനന്തപുരം എന്ന വിലാസത്തില്‍ രജിസ്‌ട്രേഡ് പോസ്റ്റില്‍ എന്‍ട്രികള്‍ അയയ്ക്കാം. കവറിന്റെ പുറത്ത് ‘ ലോഗോ / പേര് മത്സരം ‘ എന്ന് രേഖപ്പെടുത്തണം. നിബന്ധനകള്‍ : 1. കുടുംബശ്രീയുടെ അനുബന്ധമായി രൂപീകരിക്കുന്ന യുവതികളുടെ ഗ്രൂപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുമായി ചേര്‍ന്ന്‌പോകുന്ന തരത്തിലുള്ള ലോഗോയും പേരുമായിരിക്കണം. 2. സ്വന്തം സൃഷ്ടികള്‍ വേണം അയക്കാന്‍. 3. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരും ഉപയോഗിക്കാനുള്ള പൂര്‍ണ്ണമായ അവകാശം കുടുംബശ്രീയ്ക്കായിരിക്കും.
kudumb
സ്ത്രീശാക്തീകരണത്തിനും സ്ത്രീകള്‍ നേരിടുന്ന സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അതിനെതിരെ പോരാടുന്നതിനും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും അതുവഴി സാമൂഹിക – സാമ്പത്തിക വികസനത്തിനും ഉതകുന്ന അവസരങ്ങള്‍ ലഭ്യമാകുന്ന ഒരു വേദി ഒരുക്കുക എന്നതാണ് ഈ ഗ്രൂപ്പുകളുടെ ലക്ഷ്യം.
[mbzshare]