കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന് 1.98 കോടി രൂപ ലാഭം
2020-21 സാമ്പത്തിക വർഷത്തിൽ 110.90 കോടി രൂപ ഓഡിറ്റിൽ കരുതൽ വെച്ചിട്ടും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന് ഒരുകോടി 98 ലക്ഷം രൂപ ലാഭം.
2003 മുതൽ തുടർച്ചയായി സംഘം ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. എം.വി. ആർ കാൻസർ സെന്ററിന് പുറമേ ദിവസം 24 രോഗികൾക്ക് (വർഷത്തിൽ 7488 രോഗികൾക്ക്) പൂർണ്ണമായും ഡയാലിസിസ് സൗജന്യമായി 2012 മുതൽ തുടർന്നു വരികയാണ്. ഇതിനുപുറമേ നീതി മെഡിക്കൽ സ്റ്റോറുകൾ ചാലപ്പുറത്തും കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപവും നടത്തുന്നു. കേരളത്തിലെ സഞ്ചരിക്കുന്ന ബ്രാഞ്ചുള്ള ഏക ബാങ്കാണ് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്. കോവിഡ് പ്രതിസന്ധിയിലും ബാങ്ക് ലാഭത്തിലാണ് പ്രവർത്തിച്ചത്.