കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ കല്ലായ് ശാഖ സ്വന്തം കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ കല്ലായ് ശാഖ അപ്സര തിയേറ്ററിനു സമീപമുളള ലാഡര്‍ ലിങ്ക്സ് കെട്ടിടത്തിലേക്കു മാറ്റുന്നു. ഇതിന്റെ ഉദ്ഘാടനം ജൂണ്‍ 17 ശനിയാഴ്ച വൈകിട്ട് 4 മണിക്കു നടക്കും.
കെ. മുരളീധരന് എം.പി യാണ് ശാഖ ഉദ്ഘാടനം ചെയ്യുന്നത്. ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമ മനോജ് അധ്യക്ഷയാകും. തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ ഭദ്രദീപം തെളിയിക്കും. കാലിക്കറ്റ് ഡെവലപ്മെന്റ് അതോറിറ്റി മുന്‍ ചെയര്മാന് എം.സി. മായിന്‍ഹാജി ലോക്കര്‍ ഉദ്ഘാടനം ചെയ്യും. ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ബി.സുധ ആദ്യ നിക്ഷേപം സ്വീകരിക്കും.
ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) എം.പി. രജിത് കുമാര്‍, കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്മാന് ടി.പി. ദാസന്,
അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) വാസന്തി കെ.ആര്, കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ചെയര്മാന് എന്‍.കെ. അബ്ദുറഹ്മാന്, പാക്സ് അസോസിയേഷന് പ്രസിഡന്റ് ജി.സി. പ്രശാന്ത് കുമാര്‍, റിട്ട.ജോയിന്റ് രജിസ്റ്റര്‍ പി. ജയരാജന്, കോഴിക്കോട് യൂണിറ്റ് ഇന്‍സ്പെക്ടര്‍ പി.പി. സുധീര്‍കുമാര്‍ എന്നിവര്‍ ആശംസ നേരും. ബാങ്ക് വൈസ് ചെയര്മാന് കെ.ശ്രീനിവാസന് സ്വാഗതവും ബാങ്ക് ഡയറക്ടര്‍ സി.എന്‍.വിജയകൃഷ്ണന് നന്ദിയും പറയും.