കാലിക്കറ്റ് ടൗൺ ബാങ്കിന്റെ മിനി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.
ദി കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിൽ പുതുതായി നിർമിച്ച മിനി ഓഡിറ്റോറിയം സഹകരണ ജോയിന്റ് രജിസ് ട്രാർ വി.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബാങ്ക് ചെയർമാൻ എ.വി. വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ , പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാർ അഗസ്റ്റിൻ, ഓഡിറ്റോറിയം ഇന്റീരിയർ ഡിസൈൻ ചെയ്ത കമ്പനിക്കും കോൺട്രാക്ട് വർക്ക് ചെയ്തവരെയും മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിന് ബാങ്ക് വൈസ് ചെയർപേഴ്സൺ ബേബി സരോജം സ്വാഗതവും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ കോഴിക്കോട് നോർത്ത് ഏരിയ പ്രസിഡന്റ് കെ. ഗിരീഷൻ, ബാങ്ക് മുൻ ഡയറക്ടർ പി.സൗദാമിനി എന്നിവർ ആശംസയും അർപ്പിച്ചു. ബാങ്ക് ജനറൽ മാനേജർ സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് ഡയറക്ടർ ടി. രാധാകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.