കാരശ്ശേരി മേഖല വനിതാ സംഘം കോവിഡ് കിറ്റ് നൽകി
കോഴിക്കോട് കാരശ്ശേരി മേഖല വനിതാ സഹകരണ സംഘം കാരശ്ശേരി പഞ്ചായത്തിലെ ആശാവർക്കർമാർക്ക് ഫെയ്സ് ഷീൽഡ്, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ അടങ്ങിയ കോവിഡ് കിറ്റ് നൽകി.
സംഘം പ്രസിഡന്റ് റീനാ പ്രകാശ് ആശാവർക്കാർ എം. ബി. സുബീനയ്ക്ക് കോവിഡ് കിറ്റ് കൈമാറി. സെക്രട്ടറി ഷിനോദ് ഉദ്യാനം, എൽ. കെ. മുഹമ്മദ്, ജിതിൻ പ്രകാശ് എന്നിവർ പങ്കെടുത്തു.