കലക്ഷൻ ഏജന്റുമാർക്ക് നൽകിയ ധനസഹായം തിരിച്ച്പിടിക്കാനുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് കോ-ഓപ്പ്റേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ.
സഹകരണ സ്ഥാപനങ്ങളിലെ കലക്ഷൻ ഏജന്റുമാർക്ക്
നൽകിയ ധനസഹായം തിരിച്ച്പിടിക്കാനുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് കോ-ഓപ്പ്റേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ ആവശ്യപ്പെട്ടു.കോവിഡ് കാരണം ലോക് ഡൗണിലായി വരുമാനം നഷ്ടപ്പെട്ട സഹകരണ സംഘങ്ങളിലെ കലക്ഷൻ ഏജന്റ് മാർക്ക് സംഘം നൽകിയ തുക തിരിച്ച് പിടിക്കാനുള്ള സർക്കാർ നിർദ്ദേശം പുന:പരിശോധിക്കണമെന്നു് കോ-ഓപ്പ് റേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ സംസ്ഥാന പ്രസിഡൻറ് ഹനീഫ പെരിഞ്ചരിയും സെക്രട്ടറി വി.കെ ഹരികുമാറും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
സർവീസിലുള്ള ജീവനക്കാർക്ക് പണി മുടങ്ങിയാലും കൃത്യമായി ശമ്പളം കിട്ടും. എന്നാൽ കമ്മീഷനെ ആശ്രയിച്ച് ജീവിക്കുന്ന കലക്ഷൻ ഏജന്റ് മാർക്ക് പണിയില്ലെങ്കിൽ വേതനമില്ല.കോവിഡ് മഹാമാരിയിൽ ആശ്വാസമായി സർക്കാർ നിർദ്ദേശപ്രകാരം ഏജന്റ് മാർക്ക് സംഘങ്ങൾ പ്രതിമാസം നൽകിയ 10000 രൂപ തുല്യ ഘഡുക്കളായി തിരിച്ച് പിടിക്കാനുള്ള നിർദ്ദേശത്തിൽ നിന്ന് സർക്കാർ പിന്തിരിയണംമെന്നും ഇക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കാനുള്ള അധികാരം സംഘം ഭരണ സമിതികൾക്ക് നല്കണമെന്നും നേതാക്കൾ കത്തിലൂടെ ആവശ്യപ്പെട്ടു.