കലക്ഷന്‍ ഏജന്റുമാര്‍ക്കുള്ള അലവന്‍സ് വിതരണം ചെയ്യണം: കേരള കോ- ഓപ്പറേറ്റീവ് വര്‍ക്കേഴ്സ് ഫെഡറേഷന്‍
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്ന സഹകരണ ബാങ്കുകളിലെ കലക്ഷന്‍ ഏജന്റുമാര്‍ക്കുള്ള അലവന്‍സ് എട്ടു മാസത്തോളമായി സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും ഈ ഉത്സവ കാലത്തെങ്കിലും കേരളത്തിലെ പതിനായിരക്കണക്കിന് കളക്ഷന്‍ ഏജന്റ്മാരുടെ പ്രസ്തുത അലവന്‍സ് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് കൃഷ്ണന്‍ കോട്ടുമല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.സി.സുമോദ്, അഷറഫ് മണക്കടവ്, ജ്യോതി പേയാട്, പി.രജീഷ്, എം.ബി.രാധാകൃഷ്ണന്‍, കെ.രവീന്ദ്രന്‍, വി.എന്‍ അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.