കര്‍ഷകര്‍ക്കായുളള വായ്പ സഹായവിതരണത്തിന് തുടക്കം കുറിച്ചു
സ്വാതന്ത്ര്യത്തിന്റെ 75 വാര്‍ഷികത്തില്‍ നെയ്യാറ്റിന്‍കര താലൂക്ക് കാര്‍ഷികമൃഗ സംരക്ഷണ മത്സ്യ കര്‍ഷക വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ 75 കര്‍ഷകര്‍ക്ക് ജൈവ പച്ചക്കറി കൃഷിക്ക് വായ്പാ സഹായ വിതരണത്തിന് തുടക്കം കുറിച്ചു.
പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരന്‍ ദേശീയ പതാക ഉയര്‍ത്തി. ഭരണ സമിതി അംഗങ്ങളും ജീവനക്കാരും സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ എടുത്തു. കെ.റസ ലയ്യന്‍, എസ്. മണിറാവു, മണ്ണക്കല്ല് രാജന്‍, എം.കെ. റിജോഷ്, ജിമിചന്ദ്രരാജ്, കെ. ശ്രീകുമാരി, വട്ടവിള രാജന്‍, എം.കോമളദേവി, ആര്‍.ബി. രമ്യ, ടി. മഞ്ജു, ബി.ശശി, ബിനോ ബന്‍സിഗര്‍, എസ്. പ്രീത, യു.ആര്‍.നിജിന്‍, ബി.എല്‍. ഋഷി രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.