കരുവന്നൂര്‍ ബാങ്കിനെതിരെ ഉറഞ്ഞു തുള്ളുന്നവരുടെ ഫേസ് ബുക്കില്‍ ഇനിപറയുന്ന കാര്യങ്ങളെപ്പറ്റി എന്താണ് മിണ്ടാത്തത്: ഡോ.എം.രാമനുണ്ണി
കരുവന്നൂര്‍ ബാങ്കിനെതിരെ ആരോപണം നടത്തുന്നവര്‍ക്ക് കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇന്ത്യയില്‍ നടന്ന പ്രധാന ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് ഒന്നുംതന്നെ പറയാനില്ല. ബാങ്കുകളെ തട്ടിച്ച് നാടു വിട്ടവര്‍ 28 ഇന്ത്യക്കാര്‍ എവിടെ? ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സീനിയര്‍ ഉദ്യോഗസ്ഥനായ പദ്മകുമാര്‍ ദേശ്പാണ്ഡെ, സിദ്ധിവിനായക എന്ന ലോജിസ്റ്റിക് കമ്പനിയുമായി ചേര്‍ന്ന് 836 കോടിയുടെ തട്ടിപ്പാണ് നടത്തിയത്. സിന്‍ഡികേറ്റ് ബാങ്കില്‍ 1000 കോടി രൂപ ഒമ്പതു പേര്‍ ചേര്‍ന്ന് പല ഇടപാടുകളിലായി തട്ടിയെടുത്തു.
- IClCl ബാങ്കില്‍ 2019 ല്‍ CEO ചന്ദ കൊച്ചാറും ഭര്‍ത്താവും വീഡിയോ കോണ്‍ എം.ഡി വേണുഗോപാല്‍ ധൂതും ചേര്‍ന്ന് 1875 കോടിയുടെ തട്ടിപ്പ് നടത്തി.
- 2015 ല്‍ ബാങ്ക് ഓഫ് ഇന്ത്യ റോട്ടോമാക്‌പെന്റിന്റെ അതിന്റെ മുതലാളി 14 ബാങ്കുകളില്‍ നിന്നായി 3695 കോടി തട്ടിയെടുത്തു.
- പഞ്ചാബ് & മഹാരാഷട്ര സഹകരണ ബാങ്ക്, ഹൗസിംഗ് ഡവലപ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇടപാടില്‍ 4335 കോടി രൂപ വെട്ടിച്ചു.
- ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് & ബാങ്ക് ഓഫ് ബറോഡ ജീവനക്കാര്‍ ഉള്‍പെട്ട 6000 കോടി രൂപയുടെ തിരിമറി നടത്തി.
- പവന്‍ ബന്‍സാല്‍ ഉള്‍പ്പെട്ട 8000 കോടി രൂപയുടെ അഴിമതി നടന്നു.
- 2017 -ല്‍ ആന്ധ്ര ബാങ്ക് തട്ടിപ്പ് ഗുജറാത്തിലെ Sterling Biotech Ltd എന്ന ഫാര്‍മ്മ കമ്പനി 8100 കോടി രൂപ ആന്ധ്ര ബാങ്കില്‍ നിന്നും വായ്പ തട്ടിപ്പു നടത്തി.
- 2016 ല്‍ ഇന്ത്യയുടെ സ്വന്തം എസ്.ബി.ഐ ഉള്‍പ്പെട്ട വിജയ് മല്യയുടെ 10000 കോടിയുടെ തട്ടിപ്പ് നടത്തി.
- 2018 ല്‍ രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് നീരവ് മോദിയുമായി നടത്തിയ തട്ടിപ്പ് 14000 കോടി.
- എ.ബി.ജി ഷിപ്പ്യാര്‍ഡ് എംഡി റിഷി കമലേഷും എസ്.ബി.ഐ ടീമും ഉള്‍പ്പെടെ 27 ബാങ്കുകളെ പറ്റിച്ച് നാളിതുവരെയുള്ളതില്‍ ഏറ്റവും വലിയ തട്ടിപ്പ് നടത്തി.
- 2022 ല്‍ നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പ് (എത്ര പേര്‍ കേട്ടു എന്നറിയില്ല) 22842 കോടി രൂപയുടെ തട്ടിപ്പ്.
- 2018 ല്‍ ഡി.ബി.ഐ ബാങ്ക് എയര്‍സെല്‍ മൊബൈല്‍ സ്ഥാപകന്‍ ചിന്നക്കണ്ണനും മകനും ചേര്‍ന്ന് 600 കോടി തട്ടിയെടുത്തു.
ഇത്തരം വലിയ തട്ടിപ്പുകള്‍ക്ക് പുറമെ ചെറുത് പതിനായിരക്കണക്കിനുണ്ട്. 2022 – 23 ഒറ്റ സാമ്പത്തിക വര്‍ഷം ദേശസാല്‍കൃത ബാങ്കുകളില്‍ 13530 കേസുകളിലയി 30252 കോടി രൂപയുടെ തട്ടിപ്പ് നടന്നു. ആരെയെങ്കിലും ജയിലിലിട്ടതായോ, ആരുടേയെങ്കിലും സ്വത്തു കണ്ടുകെട്ടിയതായോ എപ്പോഴെങ്കിലും കേട്ടോ ? ഇവിടെയൊരിടത്തും കേന്ദ്രസേനയെ മുന്നില്‍ നിര്‍ത്തി ചാനലുകാരെ പുറകില്‍ നിര്‍ത്തി ഒരു നാടകവും നടന്നില്ല. ഒരേ സമയം കേരളത്തിലെ സഹകരണ ബാങ്കില്‍ കള്ളപ്പണമാണെന്ന് മുറവിളി കൂട്ടിയവര്‍ തന്നെ തകര്‍ന്ന സ്ഥലത്തുപോയി പാവങ്ങളുടെ ജീവിത സമ്പാദ്യം എന്ന് തേങ്ങിക്കരയുന്നു.
കരുവന്നൂരിെല ക്രമക്കേടുകളെ അണുവിട പോലും ന്യായികരിക്കുന്നില്ല , നന്നാവാന്‍ സമയമുണ്ടായിട്ടും സ്വയം നശിക്കാന്‍ , മറ്റുള്ളവരെ നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നു തന്നെയാണ് സുശക്തമായ പക്ഷം. ഒരു സഹതാപവുമില്ല. പക്ഷെ, എലിയെ പിടിക്കാന്‍ ഇല്ലം ചുടലാണ് ഇപ്പോള്‍ നടക്കുന്നത്. – രാമനുണ്ണി അഭിപ്രായപ്പെട്ടു.