കന്‍മനം ബാങ്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കി
കന്‍മനം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കോവിഡ് രോഗം ബാധിച്ചവരുടെ വീടുകളിലേക്ക് പലവ്യഞ്ജന കിറ്റും പച്ചക്കറി കിറ്റും വിതരണം ചെയ്തു.
വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് റഷീദ് കടവത്ത് നിര്‍വ്വഹിച്ചു. ആര്‍.ആര്‍.ടി. മുഖേനയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ബാങ്ക് വൈസ് പ്രസിഡന്റ്, ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ , പഞ്ചായത്ത് അംഗങ്ങള്‍ , ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.