കണ്ണൂർ,കോട്ടയം ജില്ലകളിൽ സഹകരണ ബാങ്കുകൾ 2 മണിവരെ: ഹോട്ട്സ്പോട്ടുകളിൽ ബാങ്കുകൾ തുറക്കില്ല.

adminmoonam

കണ്ണൂർ,കോട്ടയം ജില്ലകളിൽ സഹകരണബാങ്കുകൾ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്ന് കോട്ടയം, കണ്ണൂർ ജോയിന്റ് രജിസ്ട്രാർമാർ പറഞ്ഞു. കണ്ണൂർ ജില്ലയിലെ 23 ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ സഹകരണ ബാങ്കുകൾ പ്രവർത്തിക്കില്ല. കോട്ടയം ജില്ലയിൽ പത്തോളം ഹോട്ട്സ്പോട്ടുകൾ ആണ് ഉള്ളത്. ഇവിടെയും ബാങ്കുകൾ തുറക്കില്ല.

എന്നാൽ കോട്ടയം, കണ്ണൂർ ജില്ലാ കളക്ടർമാർ രാവിലെ 11 മണിക്ക് ഇത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ടെന്നും ഇതിനുശേഷം പ്രവർത്തന സമയത്തെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുമെന്നും കോട്ടയം ജോയിന്റ് രജിസ്ട്രാർ പ്രദീപും കണ്ണൂർ ജോയിന്റ് രജിസ്ട്രാർ ദിനേശ് ബാബുവും പറഞ്ഞു. അതിനിടെ സഹകരണ സംഘങ്ങളുടെ പ്രവർത്തന സമയത്തെ സംബന്ധിച്ച് ഇന്ന് സഹകരണസംഘം രജിസ്ട്രാറുടെ സർക്കുലർ ഇറങ്ങുമെന്ന് അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News