കടയ്ക്കല്‍, ചെറുതാഴം, മണ്ണാര്‍ക്കാട് ബാങ്കുകള്‍ക്ക് കേരള ബാങ്ക് പുരസ്‌കാരം

Deepthi Vipin lal

കോവിഡ് – 19 പ്രതിസന്ധിയില്‍ മികച്ച സേവനം നല്‍കിയ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കേരള ബാങ്ക് സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് കൊല്ലം കടക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവുമാണ് അവാര്‍ഡ്. കണ്ണൂര്‍ ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്കാണ് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹരായത്. അമ്പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവും ലഭിക്കും.


പാലക്കാട് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മൂന്നാമതെത്തി. ഇരുപത്തിഅയ്യായിരം രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവും ലഭിക്കും.ജില്ലാ തലത്തില്‍ മികച്ച സേവനം നല്‍കിയ സംഘങ്ങള്‍ക്ക് പതിനായിരം രൂപയുടെ പ്രോത്സാഹന സമ്മാനവും നല്‍കും.

കാര്‍ഷിക – കാര്‍ഷികാനുബന്ധ മേഖലയിലെ പ്രവര്‍ത്തനം, സുഭിക്ഷ കേരളം പദ്ധതിയുടെ നിര്‍വഹണം, ദുരിതാശ്വാസ സഹായങ്ങള്‍, കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക സംരംഭ മേഖലയിലെ വായ്പാ വിതരണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവന, പ്രാഥമിക സംഘങ്ങളുടെ സ്വന്തം ഫണ്ടു പയോഗിച്ചുള്ള ബ്രേക്ക് ദ ചെയിന്‍ കാമ്പെയിനുകള്‍ തുടങ്ങി വിവിധ സേവനങ്ങളും, വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ നടത്തിയ സാമ്പത്തിക പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്.


ജില്ലാതലത്തില്‍ ഒന്നാമതെത്തിയവര്‍ :

തിരുവനന്തപുരം – ബാലരാമപുരം സര്‍വ്വീസ് സഹകരണ ബാങ്ക്, കൊല്ലം – നടയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, പത്തനംതിട്ട– നെടുമണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, ആലപ്പുഴ – ഭരണിക്കാവ് സര്‍വ്വീസ് സഹകരണ ബാങ്ക്, കോട്ടയം – മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക്, ഇടുക്കി – (1) തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്ക്, (2) അടിമാലി സര്‍വ്വീസ് സഹകരണ ബാങ്ക്, എറണാകുളം – പാറക്കടവ് സര്‍വ്വീസ് സഹകരണ ബാങ്ക്, തൃശൂര്‍ – പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, പാലക്കാട് – കണ്ണമ്പ്ര സര്‍വ്വീസ് സഹകരണ ബാങ്ക്, കോഴിക്കോട് -(1)പുതുപ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക്, (2) കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക്, വയനാട് – തരിയോട് സര്‍വ്വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ – മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്, കാസര്‍ഗോഡ് – പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക്.

Leave a Reply

Your email address will not be published. Required fields are marked *

Latest News