ഓഹരിയധിഷ്ഠിത ചികിത്സാ പദ്ധതിയുമായി കോഴിക്കോട് ജില്ലാ സഹകരണാശുപത്രി
വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കോഴിക്കോട് ജില്ലാ സഹകരണാശുപത്രി ഓഹരിയിലധിഷ്ഠിതമായ ചികിത്സാ പദ്ധതിയുമായി രംഗത്ത്. ഷെയർ ഡി കോംബോ എന്ന ഈ പദ്ധതി ഡിസംബർ 18ന് രാവിലെ 11ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ഓഹരിയെടുക്കുന്നവർക്ക് ചികിത്സാ ആനുകൂല്യവും വരുമാനവും ലഭിക്കുന്ന പദ്ധതിയാണിത്. ആശുപത്രിയുടെ അമ്പതാം വാർഷികത്തിൻ്റെ ഭാഗമായി 50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണു നടത്തുന്നതെന്നു ആശുപത്രി സി.ഇ.ഒ. എ.വി.സന്തോഷ് കുമാർ അറിയിച്ചു.
രണ്ട് ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള ഓഹരി നിക്ഷേപ പദ്ധതിയാണ് ഷെയർ ഡി കോംബോ.