ഓണത്തിന് ഒരു മുറം പച്ചക്കറി വിളവെടുപ്പുമായി കൊടിയത്തൂർ സഹകരണ ബാങ്ക്

[mbzauthor]

കാർഷിക മേഖലയിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിവരുന്ന കോഴിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി. കേരള സര്ക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി ബാങ്കിന്റെ സ്വന്തം ഒന്നര ഏക്കർ സ്ഥലത്താണ് ജൈവപച്ചക്കറി കൃഷി ചെയ്തത്. ബാങ്കിന്റെ കർഷക സേവനകേന്ദ്രത്തിലെ ഗ്രീൻ ആർമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ജൈവ പച്ചക്കറികൃഷിയും പരിപാലനവും നടത്തിയത്. ആധുനിക കാർഷിക യന്ത്രങ്ങളുടെ സഹായത്തോടെ പൂര്ണ്ണമായും ജൈവരീതിയിലാണ് കൃഷി നടത്തിയത്.

ജൈവവളവും ജൈവകീടനാശിനിയും ഉപയോഗിച്ച് ബാങ്ക് സ്വന്തമായും ഫാര്മേഴ്സ് ക്ലബ്ബുകളിലൂടെയും കഴിഞ്ഞ അഞ്ചുവര്ഷമായി പച്ചക്കറികൃഷിയും നെൽകൃഷിയും നടത്തിവരുന്നുണ്ട്. വിളവെടുത്ത പച്ചക്കറി ബാങ്കിന്റെ ഓണചന്തയിലൂടെ വില്പന ആരംഭിച്ചു.
പച്ചക്കറി വിളവെടുപ്പ് ബാങ്ക് വൈസ് പ്രസിഡണ്ട് വി. വസീഫിന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് ഇ. രമേശ്ബാബു ഉദ്ഘാടനം ചെയ്തു.‍‍‍ ബാങ്ക് ഭരണ സമിതി അംഗം അസ്മാബി പരപ്പിൽ , എ.സി. നിസാർബാബു തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സ്വാഗതവും, കര്ഷക സേവനകേന്ദ്രം മാനേജർ ഡെന്നി ജോസ് നന്ദിയും പറഞ്ഞു.‍‍


‍‍‍‍
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

[mbzshare]

Leave a Reply

Your email address will not be published.