ഓണക്കിറ്റ് വിതരണം ചെയ്തു
തൃശ്ശൂര്‍ മാന്നാം മംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ ഓണ കിറ്റ് പദ്ധതിയില്‍ ചേര്‍ന്ന ക്ഷീരകര്‍ഷകര്‍ക്ക് ഓണകിറ്റ് വിതരണം ചെയ്തു. തൃശ്ശൂര്‍ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ജോസഫ് ടാജറ്റ് ഓണക്കിറ്റ് പൂത്തൂര്‍ ക്ഷീര സംഘം അഡ്മിനി ട്രേറ്റീവ് കമ്മിറ്റി അംഗം ജോസ് അളൂക്കാരന് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സംഘം പ്രസിഡന്റ് ജോര്‍ജ് പന്തപ്പിള്ളി അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി അഡ്വ.ഡേവീസ് കണ്ണൂക്കാടന്‍ പദ്ധതി വിശദീകരിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി സാബു, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി.കെ. ശ്രീനിവാസന്‍. മിനി റെജി തുടങ്ങിയവര്‍ സംസാരിച്ചു.സംഘം വൈസ് പ്രസിഡന്റ് റോസിജോണ്‍സന്‍ സ്വാഗതവും ഭരണ സമിതി അംഗം പൗലോസ് തെറ്റയില്‍ നന്ദിയും പറഞ്ഞു.