ഓണം സമാശ്വാസ സഹായത്തിന് സഹകരണ ജീവനക്കാർ 25 നകം അപേക്ഷിക്കണം

Deepthi Vipin lal

ഓണം സമാശ്വാസ സഹായത്തിനായി സഹകരണ സംഘം ജീവനക്കാര്‍ ആഗസ്റ്റ് ഇരുപത്തിയഞ്ചിനകം അപേക്ഷിക്കണമെന്നു കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് വെല്‍ഫെയര്‍ ബോര്‍ഡ് അറിയിച്ചു. വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗമായിട്ടുള്ളവരും ഇക്കൊല്ലം ബോണസ് / ഫെസ്റ്റിവെല്‍ അലവന്‍സ് കിട്ടാന്‍ സാധ്യതയില്ലാത്തവരുമാണ് അപേക്ഷിക്കേണ്ടത്.

സഹകരണ സംഘം രജിസ്ട്രാറുടെയും കയര്‍, കൈത്തറി, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ്, വ്യവസായം തുടങ്ങിയ വകുപ്പുകളുടെയും നിയന്ത്രണത്തിലുള്ളതും സാമ്പത്തികബാധ്യത മൂലം പ്രവര്‍ത്തനം നിലച്ചതുമായ സംഘങ്ങളിലെ ദുര്‍ബലവിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും കമ്മീഷന്‍ ഏജന്റുമാര്‍ക്കും സമാശ്വാസ സഹായത്തിന് അപേക്ഷിക്കാം. ഇവര്‍ സഹകരണ ജീവനക്കാരുടെ ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായിരിക്കണം.

നിശ്ചിത മാതൃകയിലുള്ള ഫോമിലാണ് അപേക്ഷിക്കേണ്ടത്. 2022 ലെ ഓണം ബോണസ് / ഫെസ്റ്റിവല്‍ അലവന്‍സ് സംഘത്തിലെ ജീവനക്കാര്‍ക്കു നല്‍കാന്‍ സാധിക്കില്ല എന്ന സംഘം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സത്യവാങ്മൂലം അപേക്ഷയിലുണ്ടാവണം. സ്ഥാപനത്തിന്റെ ഭരണ നിയന്ത്രണച്ചുമതലയുള്ള താലൂക്ക് / ജില്ല / സംസ്ഥാന തലത്തിലുള്ള മേലുദ്യോഗസ്ഥന്റെ ശുപാര്‍ശ സഹിതമുള്ള അപേക്ഷ ക്ഷേമ ബോര്‍ഡിന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിലാണു സമര്‍പ്പിക്കേണ്ടത്. തപാലിലോ ഇ-മെയിലായോ അയക്കാം. അപേക്ഷ ഓഫീസില്‍ യഥാസമയം കിട്ടിയെന്നു ജീവനക്കാര്‍ ഉറപ്പാക്കണം. അപേക്ഷാഫോറവും വിശദ വിവരങ്ങളും ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ( www.kscewb.kerala.gov.in ) കിട്ടും. അപേക്ഷ കിട്ടേണ്ട അവസാന തീയതി ആഗസ്റ്റ് 25 ആണ്. വിലാസം : അഡീഷണല്‍ രജിസ്ട്രാര്‍ / സെക്രട്ടറി – ട്രഷറര്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ്, പി.ബി. നമ്പര്‍ – 427, ഏഴാം നില, ജവഹര്‍ സഹകരണ ഭവന്‍, ഡി.പി.ഐ. ജങ്ഷന്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014. ഫോണ്‍ : 0471-2333300. ഇ-മെയില്‍ : [email protected]. ബന്ധപ്പെടേണ്ട നമ്പര്‍ : സീനിയര്‍ സൂപ്രണ്ട് – 9995506280, അസി. രജിസ്ട്രാര്‍ / മാനേജര്‍ – 9495689612.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News