ഒ.എം.ആര്‍ ഷീറ്റിനോടൊപ്പം കാര്‍ബണ്‍ കോപ്പി നര്‍കിയില്ല
കോ- ഓപ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് ഒക്ടോബര്‍ 8 ഞായറാഴ്ച നടത്തിയ ജൂനിയര്‍ ക്ലാര്‍ക്ക് പരീക്ഷയില്‍ ഒ.എം.ആര്‍ ഷീറ്റിനോടൊപ്പം കാര്‍ബണ്‍ കോപ്പി നര്‍കിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പരീക്ഷയുടെ മാര്‍ക്കറിയാനുളള മറ്റൊരു ഉപാധിയും സി.എസ്.സി.ബി ലഭ്യമാക്കുന്നില്ലെന്നും അതിനാല്‍ മാര്‍ക്കറിയാനുളള ഏക തെളിവായ കാര്‍ബണ്‍ക്കോപ്പി ഒഴിവാക്കിയത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അപേക്ഷ സമര്‍പ്പണം ഓണ്‍ലൈനാക്കണമെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യവും സിഎസ് സി ബി ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.