ഒഡിഷയില്‍ കൂടുതല്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ സ്ഥാപിക്കുന്നു
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ പിന്തുടര്‍ന്ന് ഒഡിഷയിലെ നവീന്‍ പട്‌നായിക് സര്‍ക്കാരും ഗ്രാമപ്പഞ്ചായത്തുകളില്‍ കൂടുതല്‍ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളും ( PACS ) ലാര്‍ജ് ഏരിയ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റികളും ( LAMPS ) രൂപവത്കരിക്കാന്‍ തീരുമാനിച്ചു. ഈ രണ്ടു വിഭാഗങ്ങളിലുമായി ആയിരത്തിമുന്നൂറിലധികം സംഘങ്ങള്‍ രൂപവത്കരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഗ്രാമീണമേഖലയിലെ കര്‍ഷകരുടെ വര്‍ധിച്ച വായ്പാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണു കൂടുതല്‍ സംഘങ്ങള്‍ രൂപവത്കരിക്കുന്നത്. മാര്‍ച്ച് 31 ആകുമ്പോഴേക്കും പുതിയ PACS കളും LAMPS കളും സ്ഥാപിക്കാനാണു സഹകരണവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ സംഘങ്ങള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കും രജിസ്റ്റര്‍ ചെയ്യുക. നിലവില്‍ സംസ്ഥാനത്തെ 6,794 പഞ്ചായത്തുകളിലായി 2,495 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളും 215 ലാര്‍ജ് ഏരിയ മള്‍ട്ടി പര്‍പ്പസ് സംഘങ്ങളുമാണുള്ളത്.
[mbzshare]